Breaking News

ഓണ്‍ലൈന്‍ തൊഴിലവസരങ്ങളും സാധ്യതകളും

ഇന്റെര്‍നെറ്റിനെ കുറിച്ച് സാമാന്യ അറിവുള്ളവരെല്ലാം അത് വഴി ജോലി ചെയ്യുന്നതിനെ കുറിച്ചും നല്ലൊരു വരുമാന മാര്‍ഗ്ഗം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച്  ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാല് ഇതിനായി അന്വേഷിച്ചു പുറപ്പെടുന്ന ഭൂരിഭാഗവും ഏതെങ്കിലും ചതിക്കുഴികളില്‍ പെട്ട് അന്വേഷണം പാതി വഴിയില്‍ മതിയാക്കാറാണ് പതിവ്. ഇന്റര്‍നെറ്റ്‌ വഴിയുള്ള ജോലി അല്ലെങ്കി ല്‍ പണ സമ്പാദന മാര്‍ഗ്ഗം 90% ത്തോളം ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കൈവശമാണ് എന്നതാണ് സത്യം. ഡാറ്റ എന്ട്രി, ഫോറം ഫില്ലിംഗ് ,Add click , SMS മാര്ക്കറ്റിംഗ് ഓണ്‍ലൈന്‍ സര്‍വേ ,പിന്നെയും നീളുന്നു വഞ്ചനയുടെ ആ നിര. തുടക്കത്തില്‍ രജിസ്ട്രെഷന്‍ ഫീ എന്ന് പറഞ്ഞു നല്കുന്ന തുക, പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. മാനക്കേട്‌ ഭയന്ന് ആരും തനിക്കു പറ്റിയ അമളി പുറത്തുപറയാറുമില്ല. ഇത് ഇത്തരക്കാര്ക്ക് തഴച്ചുവളരാനുള്ള അവസരവും ഒരുക്കുന്നു.എന്നാല്‍ ഇന്‍റര്‍നെറ്റില്‍ മാന്യമായ തൊഴിലോ ബിസിനസ്സോ ചെയ്യാനുള്ള അവസരങ്ങള്‍ ഏറെ ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോദിക്കാം

ഇന്റര്‍നെറ്റ്‌ ഒരു മള്‍ട്ടി മില്ല്യന്‍ ബിസിനസ്‌ മേഖല.

ഇന്റര്‍നെറ്റ്‌ ഒരു വലിയ വ്യവസായ മേഖല തന്നെ ആണ്. ഗൂഗിള്‍ ,ഫേസ്ബുക്ക്‌ ,ആമസോണ്‍, ഇ -ബേ തുടങ്ങിയ വെബ്‌സൈറ്റുകള്‍  ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇവരുടെ പ്രവര്‍ത്തനം നമുക്ക് പരിശോധിച്ചാല്‍ ഈ ഈ വ്യാപാര മേഖലയെപ്പറ്റി  സാമാന്യം അറിവ് ലഭിക്കും.

ഗൂഗിള്‍ ,ഫേസ്ബുക്ക്‌ ,ഇ-ബേ ,ആമസോണ്‍ തുടങ്ങിയയുടെ വരുമാന മാര്‍ഗങ്ങള്‍

പലപ്പോഴും നിങ്ങള്‍ അത്ഭുതപെട്ടിടുണ്ടാകും, ഗൂഗിള്‍(google) ഫേസ്ബുക്ക്‌ തുടങ്ങിയ വെബ്‌ സൈറ്റുകള്‍ സൌജന്യ സേവനമാണ് നല്‍കുന്നത്.പിന്നെ എവിടെ നിന്ന് ഇവര്‍ ലാഭമുണ്ടാക്കുന്നു എന്ന്.
ഇന്റെര്‍നെറ്റിലെ ജന സാന്ദ്രത മുതലെടുത്തു അവിടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ്  ഇവര്‍ ചെയ്യുന്നത്. ഗൂഗിളിന്റെ സേര്‍ച്ച്‌ പേജിലും, ഇമെയില്‍  സര്‍വീസ് ആയ ജിമെയിലിലും (gmail) നിങ്ങള്‍ ഈ പരസ്യം കണ്ടിട്ടുണ്ടാകും. കൂടാതെ മറ്റു വെബ്സൈറ്റ് മായി പാര്‍ട്ണര്‍ഷിപ്പ്  ഉണ്ടാക്കി അവരുടെ വെബ്‌സൈറ്റില്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയും  കിട്ടുന്ന ലാഭം നിശ്ചിത അനുപാദത്തില്‍ വീതിച്ച്ചെടുക്കുകയും ചെയ്യുന്നു.googleapps , google checkout തുടങ്ങിയ പണം സ്വീകരിച്ചു ചെയ്യുന്ന സര്‍വീസുകളും ഗൂഗിളിനുണ്ട്‌.
എന്താണ് ഫേസ് ബുക്കിലെ വ്യാപാരം.
ഫേസ്ബൂക്കാകട്ടെ ( facebook) 80 കോടി ജനങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആണ്. ഇവരുടെയും പ്രധാന ധന ആഗമന മാര്‍ഗ്ഗം പരസ്യം തന്നെ.കൂടാതെ  ഫേസ്ബുക്ക്‌ ഉപയോക്താക്കള്‍ പലതരത്തിലുള്ള അപ്പ്ലിക്കഷനുകളും  ഉപയോഗിക്കുന്നുണ്ട് ഇവയില്‍ പലതും പണം കൊടുത്തുവാങ്ങുന്നവയാണ്. ഇത്തരത്തില് അപ്പ്ലിക്കെഷനുകള്‍  വില്പന നടത്തുന്ന കമ്പനികളില്‍ നിന്നും  ഫേസ്ബുക്ക്‌ വാടക ഈടാക്കുന്നു. ഇതാണ് ഫേസ്ബുക്കിന്റെ രീതി. ഗൂഗിളും ഫേസ്ബുക്കും ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത വസ്തുക്കളുടെ വില്‍പ്പനയാണ് അല്ലെങ്കില്‍ വെര്‍ച്വല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരമാണ്
ആമസോണ്‍
ആമസോണ്‍ ( amazon) എന്താണ് ചെയ്യുന്നത് എന്ന് പരിശോധിക്കം, ആമസോണ്‍ ഓണ് ലൈന്‍ ബൂക്ക്‌ സ്റ്റോര്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മ്യൂസിക്‌,സിനിമ,ഗെയിംസ് സിഡികള്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ,കളിപ്പാട്ടങ്ങള്‍ ,സ്പോര്ട്സ് ഉപകരങ്ങള്‍ എന്ന് തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വരെ ഇവര്‍ വില്പ്പന നടത്തുന്നു. ഇവിടെ നിങ്ങളുടെ ഉത്പന്നങ്ങള്‍ വില്ക്കാനുള്ള സൌകര്യവുമുണ്ട്.

ഇങ്ങനെ ഇന്റര്‍നെറ്റില്‍  നടക്കുന്ന വ്യാപാര രീതികള്‍ പലതാണ്.നിത്യോപയോഗ സാധനങ്ങള്, ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള വെബ്സൈറ്റ്കള് ( irctc ), സര്‍വീസ് ചാര്ജ് ഈടാക്കി നടത്തുന്ന ഓണ് ലൈന്‍ യെല്ലോ പേജുകള്‍ അല്ലെങ്കില്‍ ബിസിനസ്‌ ഡയറക്ടറികള്‍ ( business directory),സോഫ്റ്റ്‌വെയര്‍ വില്പന നടത്തുന്ന സൈറ്റുകള്, കണ്‍സല്‍ട്ടിംഗ് സ്ഥാപനങ്ങള്,മാര്യേജ് പോര്ട്ടലുകള് (     shaadi.com),വെബ്‌ ഹോസ്റ്റിംഗ് ‍ തുടങ്ങി വീട്ടു മാലിന്യങ്ങള്‍ സ്വീകരിച്ചു പണം നല്കുന്ന വെബ്സൈറ്റ്കള്‍ (kuppathotti) വരെ നാം ഈയിടെ പത്രത്തില്‍ വായിച്ചു. അനന്ദമായ അവസരങ്ങളാണ് ഇറെര്നെറ്റ് നമുക്കായി ഒരുക്കുന്നത്.

ഇന്‍റര്‍നെറ്റില്‍ വ്യാപാരം ആരംഭിക്കാനുള്ള കടമ്പകള്

ഏതു തരത്തിലുള്ള വ്യാപാരമായാലും ഇന്റര്‍നെറ്റില്‍  അതിന്റെ സാന്നിധ്യം ഉറപ്പു വരുത്തണം,അതായത് നിങ്ങളുടെ ബിസിനെസ്സിനു ഒരു വിലാസവും നിങ്ങളുടെ ഉത്പന്നങ്ങള്‍ അത് എന്തുമായിക്കോട്ടെ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയും ആവശ്യമാണ്‌. ഇതാണ് വെബ്സൈറ്റ് ,അപ്പോള്‍ ഒരു ഓണ്‍ലൈന്‍ ബിസിനെസ്സിനു ഒരു വെബ്സൈറ്റ് അത്യാവശ്യമാണ്. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ ഒരു ഷോപ്പിംഗ്‌ കാര്‍ട്ട് ( എല്ലാ ബിസിനസ്സിനും ബാധകമല്ല) പിന്നെ അതിന്റെ വില ഈടാക്കാന്‍ പെയ്മെന്റ് ഗേറ്റ് വേ തുടങ്ങിയ സൌകര്യങ്ങളും വേണം . ഇതൊക്കെ അല്പം ചിലവേറിയ സംഗതി കളാണെങ്കിലും സാധാരണ ഒരു ബിസിനസ്‌ തുടങ്ങുന്നതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ ഇത് ആരംഭിക്കാവുന്നതാണ് ( ആവശ്യമായ സൌകര്യങ്ങല്‍ക്കനുസരിച്ചു 30000 രൂ മുതല്‍ 25 ലക്ഷം രൂ വരെ ചിലവില്‍ ഇത്തരം ‍സൈറ്റുകള്‍ നിര്‍മിക്കാവുന്നതാണ്).

ഉപഭോക്താവിനെ കണ്ടെത്തുക

സൈറ്റ് നിര്‍മാണം കഴിഞ്ഞാല്‍ അടുത്ത കടമ്പ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഉപഭോക്താവിനെ കണ്ടെത്തുക എന്നുള്ളതാണ്. ഇതിനായി ചിലവില്ലാതെ നമുക്ക് ആശ്രയിക്കാന്‍ പറ്റുന്ന സംവിധാനമാണ് സേര്‍ച്ച്‌ ഇഞ്ചിനുകള്‍ , google, bing ,yahoo,ask ,altvista തുടങ്ങിയ നിരവധി സേര്‍ച്ച്‌ ഇഞ്ചിനുകള്‍  നിലവിലുണ്ട്. ഇതില്‍ ഒന്നാമന്‍ ഗൂഗിള്‍ തന്നെ. ഗൂഗിളില്‍ നിന്ന് ഉപഭോക്താവിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള സംഗതി അല്ല. എന്നാല്‍ അല്പം ബുദ്ധിമുട്ടിയാല്‍ സാധ്യമാണ് താനും.നിങ്ങള്‍ മലയാളം ബുക്ക്‌ ഓണ്‍ലൈനില്‍ വിപണനം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുക. പുസ്തകം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താവ് ഗൂഗിളില്‍ “buy malayalam books online ” എന്നോ ‘ randaamoozham ‘ എന്നൊക്കെയോ ആയിരിക്കും അന്വേഷിക്കുന്നുണ്ടാവുക. തിരയാനുപയോഗിക്കുന്ന വാക്കിനെയോ വാചകത്തെയോ ഗൂഗിള്‍ സാങ്കേതികമായി ‘keywords ‘ എന്ന് വിളിക്കുന്നു.ഇങ്ങനെ ഒരാള്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉല്പന്നം ഗൂഗിളിന്റെ സെര്‍ച്ച്‌ റിസള്‍ട്ടില്‍ ഒന്നാമത്തെ പേജിലോ  ചുരുങ്ങിയത് രണ്ടാമത്തെ പേജിലോ എത്തിയാല്‍ മാത്രമേ നിങ്ങളുടെ സൈടിലേക്കു ഉപഭോക്താവ് എത്തിചേരുകയുള്ളൂ. ഇങ്ങനെ സൌജന്യമായി സെര്‍ച്ച്‌ റിസള്‍ട്ട്‌ പേജില്‍ ലിസ്റ്റ് ചെയ്യുന്നതിനെ ഗൂഗിളിന്റെ ‘ഓര്‍ഗാനിക് റിസള്‍ട്ട്‌’ ( (Organic Search Result)എന്ന് വിളിക്കാം. 100 പേര്‍ എത്തിയാല്‍ മാത്രമേ 5 പേരെങ്കിലും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാവുകയുള്ളൂ.ഇതിനെ ‘കണ്‍വേര്‍ഷന്‍ റേറ്റ്’( Conversion Rate ) എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ നമ്മുടെ ഉല്‍പന്നങ്ങള്‍ ലിസ്റ്റ് ചെയ്ത പേജുകള്‍ അതിനനുസരിച്ച കീ വേര്‍ഡ്കള്‍ക്ക് ( Key Word ) ഗൂഗിളില്‍ അല്ലെങ്കില്‍ മറ്റു സേര്‍ച്ച്‌ ഇന്ജിനുകളില്‍ റാങ്ക് ലഭിച്ചാല്‍ മികച്ച രീതിയില്‍ വില്പന നടത്തുവാന്‍ സാധിക്കും.

വെബ്‌ സൈറ്റിനെ സേര്‍ച്ച്‌ ഇഞ്ചിന്  വേണ്ടി തയ്യാറാക്കുന്ന വിദ്യ

സേര്‍ച്ച്‌ ഇഞ്ചിനില്‍ നിന്ന് കൂടുതല്‍ ആളുകളെ വെബ് സൈറ്റിലേക്കു ആകര്‍ഷിക്കാന്‍ നമ്മള്‍ പ്രയോഗിക്കെണ്ടുന്ന ഒരു വിദ്യയാണ് ഇത് . ഇതിനെ ‘Search Engine Optimization ‘ ( SEO )എന്നാണ് അറിയപ്പെടുന്നത്. ഇത് ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ് എന്ന വിഭാഗത്തില്‍ പെടുന്നു.ഇതിനായി വെബ്സൈറ്റ് നിര്‍മിക്കുമ്പോള്‍ തന്നെ ഗൂഗിളിന്റെ നിര്‍ദേശം അനുസരിച്ച് വേണം നിര്‍മ്മിക്കാന്‍. സൈറ്റ് നിര്‍മാണത്തില്‍ മാത്രമല്ല മറ്റു പല കാര്യങ്ങള്‍ കൂടി ഗൂഗിളിന്റെ നിര്‍ദേശത്തിലുണ്ടു. ഇത് “OFF PAGE SEO ” എന്നും ‘ON PAGE SEO ‘ എന്നും രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ‘SEO ‘ യെ കുറിച്ച് കൂടുതലായി നമുക്ക് പിന്നീട് മനസിലാക്കാം. ഗൂഗിള്‍ സേര്‍ച്ച്‌ പേജില്‍ ഉയര്‍ന്ന റാങ്ക് സാധ്യമായില്ലെങ്കില്‍, നമുക്ക് പരസ്യത്തിനു ഒരു നല്ല തുക കണ്ടെത്തേണ്ടിവരും. GoogleAdWords ,infolinks ,chitika തുടങ്ങിയ വെബ്‌ സൈറ്റുകളുടെ സേവനങ്ങള്‍ പരസ്യം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ് .
ഇത്രയുമായാല്‍ ഒരു ഓണ്‍ലൈന്‍ ബിസിനസ്‌ തുടങ്ങാം , എന്നാല്‍ ഒരു സാധാരണ കമ്പ്യൂട്ടെര്‍ ഉപയോക്താവിനെ സംബന്ധിച്ചെടുത്തോളം ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക് എന്ത് ചെയ്യാം എന്ന് തുടര്‍ ലേഖനത്തില്‍ പ്രസിദ്ധീരിക്കുന്നതാണ്.

ഓണ്‍ലൈന്‍ തൊഴിലവസരങ്ങളും സാധ്യതകളും ഭാഗം 2

ഇന്‍റര്‍നെറ്റില്‍ ചെയ്യാവുന്ന ബിസിനസ്സിനെ കുറിച്ചാണ്  നമ്മള്‍  ആദ്യ ഭാഗത്തില്‍ പറഞ്ഞത്. ഇത് സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിന് ഒരല്പം വിഷമം പിടിച്ച പണിയാണ്. മുഴുവന്‍ ജോലിക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ഏറെ മുതല്‍മുടക്ക് ആവശ്യമായി വരും. മാത്രമല്ല സാങ്കേതിക ജ്ഞാനമില്ലായ്മ മറ്റുള്ളവര്‍ മുതലെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ക്ക് എന്ത് ജോലിയാണ് ഇന്റര്‍നെറ്റ്‌ വഴി ചെയ്യാന്‍ കഴിയുക? ഇത്തരക്കാര്‍ക്കും നിരവധി അവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട് . ഒരു പാര്‍ട്ട്‌ ടൈം ജോലി എന്ന നിലയിലോ, ഒരു പ്രൊഫഷണല്‍ എന്ന നിലയിലോ ഈ രംഗത്ത് പ്രവര്‍ത്തിക്കാവുന്നതാണ്‌ . എന്തൊക്കെയാണ് അവയെന്ന് പരിശോധിക്കാം.
ബ്ലോഗിങ്ങ്
 ബ്ലോഗ്‌ എഴുത്തിനെ കുറിച്ച് മാത്രമാണ് നമ്മളില്‍ പലരും കേട്ടിരിക്കുന്നതുംblogging അറിഞ്ഞിരിക്കുന്നതും. എന്നാല്‍ ഇതിനു ഒരു പ്രൊഫഷണല്‍ വശം ഉണ്ട് എന്ന് നമ്മളില്‍ പലരും അറിഞ്ഞു കാണില്ല. ഇന്‍റര്‍നെറ്റില്‍ ഇത്രയും ആഴത്തിലും പരപ്പിലും വിവരങ്ങള്‍ ലഭ്യമാകാനുള്ള ഒരു കാരണം ഈ പ്രൊഫഷണല്‍ ബ്ലോഗിങ്ങ്  ആണ്. കൂടുതല്‍ കൂടുതല്‍ കൃത്യതയോടെയും സത്യസന്ധതയോടെയും വിവരങ്ങള്‍ തന്റെ വായനക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ ഓരോ പ്രൊഫഷണല്‍ ബ്ലോഗ്ഗെറും ശ്രദ്ധാലുവാന് . കാരണം വായനക്കാര്‍ക്ക് ബ്ലോഗിലുള്ള വിശ്വാസം വര്‍ധിപ്പിക്കുക വഴി ഒരു സ്ഥിരം വായനക്കാരനായി അവരെ നിലനിര്‍ത്താനും മികച്ച ബ്ലോഗിങ്ലൂടെ ഗൂഗിളില്‍ ഉയര്‍ന്ന റാങ്കിംഗ് നിലനിര്‍ത്തി അതുവഴിയുള്ള വായനക്കാരുടെ ഒഴുക്ക് വര്‍ധിപ്പിക്കാനും ഇവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.
എന്താണ് ഇതില്‍ ഇവര്‍ കാണുന്ന നേട്ടം?
 വളരെ ചുരുക്കി കാര്യങ്ങള്‍ പറയാം. നമ്മള്‍ നേരത്തെ  സൂചിപ്പിച്ച ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കമ്പനികള്‍ പരസ്യ ബ്രോക്കര്‍മാരായ Google AdWords ,infolinks ,chitika ,buysell ads തുടങ്ങിയ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. ഇവരില്‍ നിന്ന് പരസ്യങ്ങള്‍ വാങ്ങി തങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം രണ്ടു പേരും ( പരസ്യ ബ്രോക്കര്‍മാരും ബ്ലോഗ്‌ എഴുത്തുകാരും ) വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെയും മുന്നിട്ടു നില്‍ക്കുന്നത് ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിള്‍ തന്നെ .ഗൂഗിളിന്റെ ആഡ്‌സെന്‍സ്‌ ( Google adsense )എന്ന പരസ്യ പ്രോഗ്രാമില്‍ പാര്ട്നെര്‍ ആയിക്കഴിഞ്ഞാല്‍ പരസ്യത്തിന്റെ കോഡ് സൈറ്റില്‍ നിക്ഷേപിക്കുക എന്ന ജോലി മാത്രമേ നമ്മുടെതായിട്ടുള്ളൂ. പരസ്യ പ്രദര്‍ശനം ആശാന്‍ നടത്തിക്കോളും. ഇത്തരത്തില്‍ വര്‍ഷത്തില്‍ കോടികള്‍ സമ്പാദിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍  ഇന്ത്യയില്‍ തന്നെ ഉണ്ട് . amithbhawani amithagarwal തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍ മാത്രം. പരസ്യത്തിനു വില നിശ്ചയിക്കുന്നത് Make-Money-Bloggingപരസ്യ ദാതാവ് തന്നെ ആണ്. ഇത് pay per click ( ഒരു ക്ലിക്കിനുള്ള വില ) cost per impression ( ആയിരം പേര്‍ പരസ്യം കണ്ടാലുള്ള വില ) cost per action ( ഏതെങ്കിലും ഒരു കാര്യം നടന്നാല്‍ ഉള്ള വില, അതായത് പരസ്യം വഴി വില്പന , രജിസ്ട്രേഷന്‍, ഇമെയില്‍ അഡ്രസ്‌ നല്‍കല്‍ തുടങ്ങിയവ നടന്നാല്‍ ) cost for a month (ഒരു മാസം പ്രദര്‍ശിപ്പിക്കാനുള്ള വില എന്നിങ്ങനെ) പോകുന്നു. ഒരു ക്ലിക്കിനു 1 രൂ മുതല്‍ 2700 രൂപ വരെ ലഭിക്കുന്ന പരസ്യങ്ങള്‍ ഗൂഗിളില്‍ ലഭ്യമാണ്. ഇനി നിങ്ങളുടെ ബ്ലോഗ്‌ ഏറെ പ്രശസ്തി നേടിയാല്‍ ഈ ബ്രോക്കെര്‍മാരെ കൂടാതെ തന്നെ നിങ്ങള്‍ക്ക് പരസ്യം ലഭ്യമാകും. ബ്ലോഗിനെ ഒരു വരുമാനമാര്‍ഗമാക്കാന്‍ affiliate marketting കൂടി ഉപയോഗപ്പെടുത്താം. ഇതേക്കുറിച്ച് നമുക്ക് മറ്റൊരവസരത്തില്‍ മനസ്സിലാക്കാം.
ഇനി ബ്ലോഗ്‌ എങ്ങിനെ ഉണ്ടാക്കാം
ഗൂഗിളിന്റെ ബ്ലോഗ്ഗര്‍ (blogger) എന്ന സര്‍വീസ് ഉപയോഗപ്പെടുത്തി തികച്ചും സൌജന്യമായി നിങ്ങള്‍ക്കും ഒരു ബ്ലോഗ്‌ സ്വന്തമാക്കാവുന്നതാണ്. ഇതിനു യാതൊരു വിധത്തിലുള്ള സാങ്കേതിക ജ്ഞാനവും ആവശ്യമില്ല.ഗൂഗിളില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ആര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ ഒരു പോരായ്മ എന്നത് ഇതിന്റെ ഡൊമൈന്‍ നേമിന്റെ ( domain name ) കൂടെയുള്ള വാലാണ്. അതായത് bakkalam .com എന്നതിന് പകരം നിങ്ങള്‍ക്ക് ലഭിക്കുന്നത് www.bakkalam.blogspot.com എന്ന പേരായിരിക്കും ഏതു പേരിനു പുറകിലും blogspot.com കാണാം.എന്നാല്‍ 600 to 800 രൂ ചിലവുചെയ്യാന്‍ മടിയില്ലെങ്കില്‍ സ്വന്തമായ ഒരു .com ,in.org,net തുടങ്ങിയ എക്സ്റ്റന്‍ഷന്‍ ഉള്ള ഡൊമൈന്‍ പേരുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതുപോലെ wordpress .com എന്ന സൈറ്റിലും സമാനമായ wordpress .com എന്ന വാലുള്ള ബ്ലോഗുകള്‍ നിര്‍മിക്കാവുന്നതാണ്.
അല്പം സാങ്കേതിക ജ്ഞാനം ഉള്ളവര്‍ക്ക് സ്വന്തമായി webhosting പ്ലാനുകള്‍ വാങ്ങി wordpress, joomla drupal തുടങ്ങിയ റെഡിമേഡ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു ബ്ലോഗിങ്ങ് ആരംഭിക്കാവുന്നതാണ്. ഇതിനെ കുറിച്ച് വിശദമായി മറ്റൊരവസരത്തില്‍ പ്രദിപാദിക്കുന്നതാണ്.
യുട്യൂബ് ഒരു വരുമാന മാര്‍ഗമാക്കം
 ഇതിനെ കുറിച്ച് നിങ്ങള്‍ മിക്കവാറും കേട്ടിരിക്കാനിടയുണ്ട്. സന്തോഷ്‌ പണ്ടിട്റ്റ് യുട്യൂബ് (youtube)വഴി സ്റ്റാര്‍ ആയപ്പോള്‍ അദ്ദേഹം അത് വഴി സമ്പാദിച്ച ലക്ഷങ്ങളുടെ കഥ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇതും വലിയ ബുദ്ധി മുട്ടുള്ള കാര്യമല്ല . യു ട്യൂബില്‍ ഒരു അക്കൗണ്ട്‌ അല്ലെങ്കില്‍ ഗൂഗിളില്‍ ഒരു അക്കൗണ്ട്‌ ആണ് ഇതിന്റെ പ്രാഥമിക ആവശ്യം. ഈ അക്കൗണ്ട്‌ വച്ച് ഒരു യു ട്യൂബ് ചാനല്‍ തുടങ്ങുവാന്‍ ആര്‍ക്കും നിക്ഷ്പ്രയാസം കഴിയും. ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ക്രീയെട്ടിവ് ആയ വീഡിയോ നിര്‍മിച്ചു യു ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുക. നിലവിലുള്ളത് കോപ്പി ചെയ്തു വീണ്ടും അപ്‌ലോഡ്‌ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ . നിങ്ങളുടെ ചാനലില്‍ കുറച്ചു കാഴ്ചക്കാര്‍ ഉണ്ടാകുന്നത് വരെ കാത്തിരിക്കുക. ഇനി നമുക്ക് യു ട്യൂബുമായുള്ള പരസ്യ പ്രദര്‍ശനത്തിനുള്ള പാര്‍ട്ണര്‍ഷിപ്പിന് അപേഷിക്കാം. നിങ്ങളുടെ ചാനലിലെ വീഡിയോയുടെ ഗുണനിലവാരം പരിശോധിച്ച് അക്കൗണ്ട്‌ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. ഒരിക്കല്‍ അപേക്ഷ നിരസിച്ചാല്‍ രണ്ടു മാസം കഴിഞ്ഞതിനു ശേഷം മാത്രമേ വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ   അപേക്ഷ സ്വീകരിച്ചാല്‍ നിങ്ങളുടെ ചാനെല്‍ കാണിച്ചു ഗൂഗിളിന്റെ പബ്ലിഷര്‍ അക്കൌണ്ടായ Google adsense അക്കൌണ്ടിനു അപേക്ഷിക്കണം ഇത് രണ്ടും ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ  ചാനലില്‍  യോഗ്യതയുള്ള വീഡിയോയില്‍ പരസ്യം youtube തന്നെ പ്രദര്‍ശിപ്പിച്ചു തുടങ്ങും.
ഇനി ഫ്രീലാന്‍സ് ജോബ്‌ സൈറ്റുകള്‍
 മുകളില്‍ പറഞ്ഞവയെല്ലാം ബുദ്ധിമുട്ടായി തോന്നുന്നവര്‍ക്കായി ഇതാ മറ്റൊരു അവസരം. നിങ്ങള്‍ക്കറിയുന്ന തൊഴില്‍ ലഭിക്കുന്ന ഒരു ഓണ്‍ലൈന്‍ തൊഴില്‍ ദാതാവ് അല്ലെങ്കില്‍ ബ്രോക്കര്‍ ആയ വെബ്‌ സൈറ്റുകളെ കുറിച്ചാണ് ഇനി പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
 ഇവിടെ തൊഴില്‍ ദാതാവും തൊഴിലാളിയും ഒരിടത്ത് വന്നു ചേരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും ജോലി ചെയ്തു കിട്ടാനുണ്ടെങ്കില്‍ ഇതില്‍ ഒരു employer ആയി രെജിസ്ടര്‍ ചെയ്യാം ആ പ്രത്യേക ജോലിക്കായി ബജറ്റ് നിശ്ചയിക്കാം , ക്വട്ടേഷന്‍ ക്ഷണിക്കാം. ലഭിച്ച ക്വട്ടെഷനില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുത്തു ജോലി ഏല്‍പ്പിക്കാം. പണം നല്‍കുന്നത് ഈ ബ്രോക്കര്‍ മുഖേന ആയിരിക്കും ജോലി ഏല്‍പ്പിക്കുമ്പോള്‍ തന്നെ നിശ്ചയിച്ച തുക സൈടിനെ ഏല്‍പ്പിക്കണം. പറഞ്ഞത് പോലെ നിങ്ങളുടെ തൊഴിലാളി ജോലി ചെയ്തു തീര്‍ത്താല്‍ ആ പണം തൊഴിലാളിക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിനു ഇടനിലക്കാരായി പ്രവര്‍ത്തിച്ച സൈടിനു ഒരു സര്‍വീസ് ചാര്‍ജ് തൊഴിലാളിയും തൊഴിലുടമയും നല്‍കണം.
 ഈ സൈറ്റില്‍ പരസ്യപ്പെടുത്തിയ ജോലി ലഭിക്കുവാന്‍ നിങ്ങള്‍ ഒരു employee ആയി രെജിസ്ടര്‍ ചെയ്യേണ്ടതാണ്. ഇത് ഫ്രീ ആയി ചെയ്യാവുന്നതാണ് എന്നാല്‍ അതിനു പരിമിതികള്‍ ഉണ്ട്. കൊടുക്കാവുന്ന ക്വട്ടേഷന്‍, കിട്ടുന്ന ജോലി എന്നിവയ്ക്ക് പരമാവധി ഒരുമാസം ഇത്ര എന്ന് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ ഫീ കൊടുത്താല്‍ ഈ പരിമിതി മറികടക്കാവുന്നതാണ്. താഴെ പറയുന്ന സൈറ്റുകളില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യുകയോ ചെയ്യിക്കുകയോ ആവാം.
www.elance.com/
www.guru.com/
 www.odesk.com/
 www.freelancer.com/
 www.vworker.com/
 താഴെ കാണുന്ന കമെന്റ് ഫോം ഉപയോഗിച്ച് നിങ്ങളുടെ  അഭിപ്രായങ്ങളും ഞങ്ങളുമായി പങ്കുവെക്കുവാന്‍ മറക്കില്ലല്ലോ.

1 comment:

  1. njan upload cheytha video yil advertisment add cheythittund....enik engane cash kittum

    ReplyDelete